Sunday, June 22, 2025

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും

Must Read

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് പൊലിമയേകാന്‍ നഗരം ദീപാലംകൃതമാക്കും. സെപ്തംബര്‍ രണ്ടു മുതല്‍ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ സര്‍ക്കാര്‍ – പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമാണ് ദീപാലംകൃതമാക്കുക.

മാനാഞ്ചിറ, മിഠായിതെരുവ്, വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ, പാളയം തുടങ്ങിയ സ്ഥലങ്ങളും സി.എസ്.ഐ. പള്ളി, പട്ടാള പള്ളി, മൊയ്തീന്‍ പളളി, തളി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഈ ദിവസങ്ങളില്‍ പ്രകാശപൂരിതമാകും. പൊലീസ് കമ്മീഷണര്‍ ഓഫിസ്, എല്‍.ഐ.സി കെട്ടിടം, എസ്.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങളും, ആശുപത്രികളും ഉള്‍പ്പെടെ നഗര കേന്ദ്രത്തിലെ പ്രധാന ഭാഗങ്ങളാണ് അലങ്കരിക്കുക.

മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കും. കോഴിക്കോട് ബീച്ചില്‍ സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇല്ലുമിനേഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എം മെഹബൂബ്, നഗരവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കൃഷ്ണകുമാരി, ജനറല്‍ കണ്‍വീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി. ജി. അഭിലാഷ് കുമാര്‍, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img