Thursday, June 19, 2025

ഓണാഘോഷം: ചിരിയുടെ മാല കോര്‍ത്ത് ഹാസ്യാനുകരണം

Must Read

കോഴിക്കോട് ബീച്ചിലെ നിറഞ്ഞ സദസ്സിനെ ചിരിയില്‍ ആറാടിച്ച് ഹാസ്യരാജാക്കന്മാരായ മറിമായം ടീം. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ വേദിയിലാണ് മറിമായം ടീം ചിരി നിമിഷങ്ങള്‍ തീര്‍ത്തത്.

നിത്യജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും മുഹൂര്‍ത്തങ്ങള്‍ ഹാസ്യാത്മക സ്‌കിറ്റുകളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറകയ്യടികള്‍ ടീം നേടി. സദസ്സിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വഴിയൊരുക്കിയ സ്‌കിറ്റുകള്‍ പരിപാടിയെ മികവുറ്റതാക്കി.

‘കോയ’, ‘കുമാരേട്ടന്‍’ എന്നീ കഥാപാത്രങ്ങളായി നിയാസ് ബക്കര്‍ വേദിയിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ കൂട്ടച്ചിരിയോടെ സ്വീകരിച്ചു.

ഹാസ്യത്തിന്റെ വേഷപകര്‍ച്ചയുമായി മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സ്നേഹ ശ്രീകുമാര്‍, സലിം ഹസന്‍, മണി ഷൊര്‍ണ്ണൂര്‍ എന്നീ കലാകാരന്മാര്‍ ചിരിപ്പൂരത്തിന് തിരികൊളുത്തി. ജയകുമാര്‍ എന്ന കലാകാരന്‍ അനുകരണകലയിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img