Thursday, June 19, 2025

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

Must Read

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാന്‍ കോവിലില്‍ വച്ചായിരുന്നു അപകടം.തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്ത് നിന്ന് നാഗര്‍കോവിലിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസാണിത്. ടയര്‍ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയത് കാരണം വന്‍ അപകടം ഒഴിവായി. ഏറെ നേരം സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img