Wednesday, June 18, 2025

ഒ.ഐ.സി.സിയുടെ പ്രധാന ലക്ഷ്യം പ്രവാസികളുടെ പരിരക്ഷ : കുമ്പളത്ത് ശങ്കരപ്പിള്ള

Must Read

റിയാദ് : ജന്മനാട്ടിലെ പ്രതികൂല സാഹചര്യം മൂലം പ്രവാസത്തിലേക്ക് കുടിയേറിയ സാധാരണ മനുഷ്യരുടെ കണ്ണീരൊപ്പാലും അവരുടെ ദുരിതത്തില്‍ കൈതാങ്ങാകാലുമാണ് ഒ.ഐ.സി.സി യുടെ പ്രധാന ലക്ഷ്യമെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള റിയാദില്‍ പറഞ്ഞു.

ആഗോളത്തില്‍ ഒ.ഐ.സി.സി യെ ശക്തിപ്പെടുത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.വിദേശരാജ്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധിയിലും പ്രയാസങ്ങളിലും ഇടപെട്ടുള്ള ജീവകാരുണ്യ,സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ചേരികള്‍ നഗരങ്ങളായതും കൂരകള്‍ കൊട്ടാരങ്ങളായതും പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ പരിണിത ഫലമാണ്.എന്നാല്‍ വാക്കുകളിലല്ലാതെ പ്രവര്‍ത്തിയില്‍ പ്രവാസികളെ സഹായിക്കുന്നതിനുള്ള പദ്ധതികളൊന്നും ഇരു സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റിയാദില്‍ അപ്പോളോ ഡിമോറ ഹാളില്‍ ഒഐസിസി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ കഫെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നാഷണല്‍ കമ്മറ്റി ട്രഷറര്‍ റഹ്്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി.സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷനായ ചടങ്ങ് ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി ഉദ്
ഘാടനം ചെയ്തു.ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം,നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ശങ്കര്‍ ഉണ്ണി എളങ്കുര്‍,അബ്ദുള്ള വല്ലാഞ്ചിറ,റഷീദ് കൊളത്തറ,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സത്താര്‍ കായംകുളം,അസ്‌കര്‍ കണ്ണൂര്‍,നവാസ് വെള്ളിമാട് കുന്ന്,സലിം കളക്കര,മുഹമ്മദ് അലി മണ്ണാര്‍ക്കാട്,ഷംനാദ് കരുനാഗപ്പള്ളി,യഹിയ കൊടുങ്ങല്ലൂര്‍,ഷാനവാസ് മുനമ്പത്ത്,നിഷാദ് ആലങ്കോട്, ബാലുക്കുട്ടന്‍,കെ.കെ തോമസ്,സുഗതന്‍ നൂറനാട്,ബഷീര്‍ കോട്ടയം,അബ്ദുസലാം ഇടുക്കി,ശുകൂര്‍ ആലുവ,സുരേഷ് ശങ്കര്‍,അമീര്‍ പട്ടണത്ത്,ഹര്‍ഷദ് എം ടി,ജലീല്‍ കണ്ണൂര്‍,റോയ് വയനാട്,സലിം ആര്‍ത്തിയില്‍,ഷാജി മഠത്തില്‍,ശ്രീജിത്ത് കോലോത്ത്,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.നൗഫല്‍ പാലക്കാടന്‍ സ്വാഗതവും നാഷണല്‍ കമ്മറ്റി ജന :സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img