Thursday, June 19, 2025

ഒ.എല്‍.എക്സ് തട്ടിപ്പ്: 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍

Must Read

കോഴിക്കോട്:ഒ.എല്‍.എക്സില്‍ വില്‍പനക്ക് വെച്ച ഐ പാഡ് വാങ്ങാന്‍ എന്ന വ്യാജേന ബന്ധപ്പെട്ട് 20 ലക്ഷം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍. ഇമാനുവല്‍ ജയിംസ് ലെഗ്്ബെട്ട് (32)ആണ് പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡ് ബംഗളുരുവിലെ വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി അവിടെ വ്യാജവിലാസത്തില്‍ താമസിച്ചു വരികയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ഇതേ കേസില്‍ നൈജീരിയന്‍ സ്വദേശി ഡാനിയേലിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയില്‍ പലയിടത്തും അനധികൃത വിലാസങ്ങളില്‍ താമസിക്കുന്ന ആളാണ് ലെഗ്ബെട്ട് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫോണ്‍രേഖകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും മേല്‍വിലാസങ്ങളും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്, ഫെബിന്‍, രതീഷ്, അര്‍ജുന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img