Friday, June 20, 2025

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: സാവകാശം വേണമെന്ന് വ്യാപാരികള്‍

Must Read

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം നിലവില്‍ വന്നെങ്കിലും ആരോഗ്യവിഭാഗം കടുത്ത നടപടികള്‍ തുടങ്ങിയില്ല. വ്യാപാരികളെ ബോധവല്‍ക്കരിക്കുന്ന നടപടി തുടരുകയാണ്. അതേസമയം, പ്ലാസ്റ്റിക് നിരോധനത്തിന്റെ കാര്യത്തില്‍ സാവകാശം കിട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കടകളില്‍ ലക്ഷകണക്കിന് രൂപയുടെ ഉല്‍പന്നങ്ങള്‍ കെട്ടികിടക്കുന്നുണ്ട്. ഇവ വിറ്റഴിക്കാന്‍ ഇനി കഴിയില്ല. സൂക്ഷിച്ചുവെച്ചാല്‍ പിഴ അടക്കേണ്ടിയും വരും. ഇത്തരത്തില്‍ വിഷമാവസ്ഥയിലാണ് കച്ചവടക്കാര്‍. ഉല്‍പന്നങ്ങളുടെ നിര്‍മാണവും ഇറക്കുമതിയും നിരോധിച്ചശേഷം മാത്രമെ കടകളില്‍ വില്‍പന നിരോധിക്കാന്‍ പാടുള്ളു എന്നാണ് വ്യാപാരികള്‍ പറയുന്നത്. കൊവിഡ് സാഹചര്യത്തില്‍ നിന്ന് മെല്ലെ കരകയറുന്ന വ്യാപാരമേഖലയ്ക്ക് പ്ലാസ്റ്റിക് നിരോധനം പ്രയാസമുണ്ടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img