മംഗളൂറു:അയല്‍ വീട്ടിലെ ചടങ്ങില്‍ ഭക്ഷണം കഴിച്ചയുടന്‍ മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്താണത്രെ യുവതി ജീവനൊടുക്കിയതായി പൊലീസ് . സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തില്‍ ഹരീഷിന്റെ ഭാര്യ ദിവ്യയാണ് (26) മരിച്ചത്.
മംഗളൂറുവിലെ മെഡിക്കല്‍ കോളജ് ആശുപത്രി ജോലിക്കാരി ദിവ്യയുടെ മരണം സംബന്ധിച്ച് പൊലീസ്:പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിവാഹിതരായത്. ഇരുവരും അയല്‍പക്കത്ത് നടന്ന ചടങ്ങിന് പോയിരുന്നു. ഭക്ഷണം കഴിച്ചയുടന്‍ വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടു.കൂട്ടാക്കാതായതോടെ ദിവ്യ തനിച്ച് മടങ്ങി.മറ്റുള്ളവരുടെ മുന്നില്‍ തന്റെ ആവശ്യം നിരസിച്ചതില്‍ മനോവിഷമത്തിലായിരുന്നു ദിവ്യ.
ഉച്ചയോടെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദിവ്യയെ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്’.
ഉള്ളാള്‍ കൊടേകാര്‍ മധൂരിലെ ചന്ദ്രശേഖറിന്റേയും ഗിരിജയുടേയും മകളാണ് ദിവ്യ.ഗിരിജയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.