Wednesday, June 18, 2025

ഒപ്പന മത്സരത്തിനിടെ
മാപ്പിളകലാ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം

Must Read

ആദം നെടിയനാട്‌

കോഴിക്കോട് : കേരള സ്‌കൂള്‍ കലോത്സവ ത്തിന്റെ പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം നടന്നു കൊണ്ടിരിക്കെ ഒപ്പന പരിശീലരംഗത്തെ അതികായന് അവാര്‍ഡ് പ്രഖ്യാപിച്ച് കേരള മാപ്പിളകലാ അക്കാദമി.
ദീര്‍ഘകാലം ഒപ്പന പരിശീലകനായും കലോത്സവങ്ങളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ആദം നെടിയനാടിനാണ്
മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി പി ടി അബ്ദുറഹ്്മാന്‍ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒപ്പന മത്സരം നടക്കുന്നതിനിടെ
പ്രധാന വേദിയുടെ സമീപത്ത് പ്രത്യേക യോഗം ചേര്‍ന്ന് അവാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പ്രഖ്യാപനം നിര്‍വഹിച്ചു. അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുവള്ളി സ്വാഗതം പറഞ്ഞു. ഗായകന്‍ റഷീദ് മോങ്ങം, ഒപ്പന പരിശീലക മുനീറ ഫസല്‍ വെള്ളായിക്കോട്, സുലൈമാന്‍ പന്തീരിക്കര,ബഷീര്‍ പുറക്കാട്, വി എം അഷ്‌റഫ്, മുഷ്താഖ് തീക്കുനി, പി കെ നസീമ,പി ഷറഫുന്നിസ, സമീര്‍ പൂമുഖം തുടങ്ങിയവര്‍ സംസാരിച്ചു.
നാലര പതിറ്റാണ്ട് കാലമായി മാപ്പിള കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ആദം നെടിയനാട് സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമിയില്‍ ശില്പശാലകളില്‍ റിസോഴ്‌സ് പേഴ്‌സണായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും മാപ്പിള കലകള്‍ അവതരിപ്പി ക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലും തബലയിലും അവഗാഹ
മുള്ള ആദം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലും വിധികര്‍ത്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫൈസല്‍ എളേറ്റില്‍, കാനേഷ് പൂനൂര്‍, മൊയ്തു കെ വാണിമേല്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി പത്തിന് വട്ടോളി ബസാറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img