Saturday, June 21, 2025

ഒത്തൊരുമയോടെ വികസനം പൂര്‍ത്തീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിച്ച് എല്ലാവരും ഒത്തുചേര്‍ന്നുകൊണ്ട് അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസനവും അഴിയൂര്‍ -തലശ്ശേരി ബൈപ്പാസ് നിര്‍മ്മാണവും പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഴിയൂരില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞിപ്പളളി ഖബര്‍ സംരക്ഷണം, ടൗണ്‍ സംരക്ഷണം, ടോള്‍ പ്ലാസ വരുന്ന സ്ഥലത്തെ സര്‍വ്വീസ് റോഡ് സൗകര്യം, മടപ്പളളി കോളേജ് അടിപ്പാത, സുരക്ഷിതമായ ഓവുചാല്‍ സംവിധാനം തുടങ്ങിയ വിഷയങ്ങളും മന്ത്രി പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്തു. മാഹി റെയില്‍വേ സ്റ്റേഷന് സമീപമുളള മേല്‍പാലം പണി വേഗത്തിലാക്കാന്‍ റെയില്‍വേ അധികൃതരെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കെ. മുരളീധരന്‍ എം.പി, കെ.കെ.രമ എം.എല്‍.എ, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, എന്‍ എച്ച് റീജിയണല്‍ ഓഫീസര്‍ ബി.എല്‍ മീണ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, എന്‍ എച്ച് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img