Thursday, June 19, 2025

ഐ.എസ് ബന്ധം സംശയിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവ് ഹൃദയാഘാതത്തിൽ മരിച്ചു

Must Read

മംഗളൂരു: ഐ.എസ് ബന്ധം സംശയിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തീവ്രവാദ കുറ്റം ചുമത്തി ഷിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീര്‍ അഹമ്മദ് (57) ആണ് മരിച്ചത്. മുനീര്‍ അഹമ്മദിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുനീര്‍ അഹമ്മദ് തീര്‍ത്ഥഹള്ളി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമാണ്. മൃതദേഹം ഇന്ന് രാത്രി തീര്‍ത്ഥഹള്ളിയില്‍ എത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മുനീര്‍ അഹമ്മദിന്റെ സ്വദേശം തീര്‍ത്ഥഹള്ളി മീന്‍ മാര്‍ക്കറ്റിന് സമീപത്തെ സോപ്പുഗുഡ്ഡെയിലാണെങ്കിലും മറ്റൊരു വീട്ടിലായിരുന്നു താമസം. മുനീര്‍ അഹമ്മദ് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതായിരുന്നു. തീര്‍ത്ഥഹള്ളിയില്‍ മൊത്ത മത്സ്യ വ്യാപാരം നടത്തിയിരുന്ന മുനീര്‍ അഹമ്മദ് മംഗളൂരുവിലും ബിസിനസ്സ് തുടര്‍ന്നു.
രണ്ട് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ചുമരില്‍ ഐ.എസ് അനുകൂല ചുവരെഴുത്ത് നടത്തിയതിന് മാസ് അറസ്റ്റിലായപ്പോള്‍ മുനീറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിച്ചിരുന്നു. തുടര്‍ന്ന് ഹൃദയശസ്ത്രക്രിയ നടത്തി. മകന്‍ വീണ്ടും അറസ്റ്റിലായപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി കുഴഞ്ഞുവീണെന്നാണ് കുടുംബം പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img