മംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനാ ബന്ധം സംശയിച്ച്
കൊപ്പല്‍ ഗംഗാവതിയിലെ പഴം വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഈയിടെ
അറസ്റ്റിലായ മാസ് മുനീറിറുമായുള്ള സൗഹൃദം അറിഞ്ഞതിനെത്തുടര്‍ന്നാണ് ശബീര്‍ മണ്ഡലഗിരിയെ(41) അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഷിവമോഗ്ഗ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീര്‍ അഹ്‌മദ് (57) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.മാസ്, സെയ്ത് യാസിന്‍ എന്നിവരെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവില്‍ പോയ മുഖ്യകണ്ണിയും തുണിക്കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് ശാരിഖിനെ തെരയുന്നതിനിടയിലാണ് ശബീറുമായുള്ള ബന്ധം അറിഞ്ഞതെന്ന് പൊലീസ് അവകാശപ്പെട്ടു.