Thursday, June 19, 2025

ഏകപാത്രനാടകോത്സവം വിവാദത്തിന്റെ അരങ്ങിലേക്ക്

Must Read

കോഴിക്കോട്ടെ നാടകോത്സവം ഏകപക്ഷീയമായി പിന്‍വലിച്ചതായി പരാതി

കോഴിക്കോട്: കേരള സംഗീതനാടക അക്കാദമി ജില്ലകള്‍തോറും നടത്തുന്ന ഏകപാത്ര നാടകോത്സവത്തില്‍ നിന്ന് കോഴിക്കോടിനെ തഴഞ്ഞതായി പരാതി. വെള്ളിമാട്കുന്ന് റെഡ് യങ്സ് മഞ്ചാടിക്കുരു എന്ന സംഘടനയെയാണ് നാടകാവതരണത്തിനായി അക്കാദമി ചുമതലപ്പെടുത്തിയിരുന്നത്.

ജൂലൈ 23 മുതല്‍ 27 വരെ അഞ്ചുദിവസം പത്ത് നാടകങ്ങള്‍ അവതരിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് റെഡ് യങ്സ് വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ചടങ്ങില്‍ പ്രസംഗിക്കേണ്ടവരുടെ ലിസ്റ്റും തയാറാക്കിയിരുന്നു.

നാടകോത്സവത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ അക്കാദമി സെക്രട്ടറിയുമായി സംസാരിച്ചതായി റെഡ് യങ്സ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മേരിക്കുന്ന് പറഞ്ഞു. എന്നാല്‍ ഇന്നലെ വെള്ളിമാട്കുന്നില്‍ നടത്താനിരുന്ന നാടകോത്സവം ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കുന്നു എന്ന അറിയിപ്പാണ് കോ-ഓര്‍ഡിനേറ്റര്‍ ബൈജുവിന് ലഭിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം തേടിയ റെഡ് യങ്സ് ഭാരവാഹികളോട് അക്കാദമി സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. ഞങ്ങള്‍ തോന്നിയപോലെ തീരുമാനിക്കും എന്ന വിധത്തിലാണ് സെക്രട്ടറി സംസാരിച്ചതെന്ന് ബൈജു മേരിക്കുന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് റെഡ് യങ്സ് മഞ്ചാടിക്കുരു ഭാരവാഹികള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img