Wednesday, June 18, 2025

ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി ഓഗ്മെന്റ് 2023 സംഘടിച്ചു

Must Read

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി ഓഗ്മെന്റ് 2023 സംഘടിച്ചു. സൈക്കാട്രി വിഭാഗം പ്രൊഫസര്‍ വി.വി മോഹന ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മറവി രോഗത്തിനായി വീടുകളില്‍ നല്‍കേണ്ട ശുശ്രൂഷ, ചിത്തഭ്രമത്തിന്റെ തുടക്കം, തുടര്‍ച്ചയായ മദ്യപാനം മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, കുട്ടികളിലെ ശ്രദ്ധക്കുറവിനുള്ള മരുന്ന് ചികിത്സ, എല്‍. ജി. ബി. ടി. ക്യു.ഐ.എ സമൂഹത്തിലെ വ്യക്തികളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

കേരള ആരോഗ്യ സര്‍വകലാശാലയിലെ എംഡി സൈക്കാട്രി പരീക്ഷയില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ഥിക്ക് ഡോക്ടര്‍ ശാന്തകുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ്, ഏറ്റവും നല്ല ഡിഎന്‍ബി ഗവേഷണ പഠനത്തിന് ഡോ. എന്‍. വിജയന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മികച്ച ഡി.എന്‍.ബി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് തുടങ്ങിയവ ചടങ്ങില്‍ വിതരണം ചെയ്തു.

അഡിഷണല്‍ ഡി എച്ച് എസ് ഡോ.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഇ വി ഗോപി മുഖ്യാതിഥിയായിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ മുന്‍ സൂപ്രണ്ട് ഡോക്ടര്‍ കെ.സി രമേശന്‍, സൈക്കാട്രി ഗില്‍ഡ് പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ സുന്ദരം,
സൂപ്രണ്ട് ഡോക്ടര്‍ അരവിന്ദാക്ഷന്‍ പി സി, കണ്‍സള്‍ട്ടന്റ്മാരായ ഡോ. ശിവദാസന്‍. കെ കെ., ഡോ. അബ്ദുല്‍സാദിഖ് എന്‍. കെ, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. റജിന്‍. ടി കെ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.മുരളീധരന്‍.എം, ആര്‍. എം. ഒ ഡോ. ലക്ഷ്മി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img