Monday, June 23, 2025

എസ്.ഐക്ക് നേരെ ആക്രമണം പ്രതികള്‍ റിമാന്‍ഡില്‍

Must Read

കോഴിക്കോട്: നഗരത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയെയും ഡ്രൈവറെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാക്കള്‍ റിമാന്‍ഡില്‍. മൊകേരി കോണോടന്‍ചാലില്‍ വിപിന്‍പത്മനാഭന്‍(30), മലാപ്പറമ്പ് തറക്കണ്ടത്തില്‍ ശഹബില്‍(32) എന്നിവരാണ് റിമാന്‍ഡിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് പാളയത്ത് വെച്ചാണ് സംഭവം.

കസബ എസ്.ഐ എസ്. അഭിഷേക്, ഡ്രൈവര്‍ സി.പി.ഒ മുഹമ്മദ്സക്കരിയ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഭിഷേകിന് കൈക്കും മുഹമ്മദ് സക്കരിയക്ക് തലക്കും പരിക്കേറ്റു. പുലര്‍ച്ചെ വാഹന പരിശോധന നടത്തുമ്പോള്‍ സംശയാസ്പദമായി നിര്‍ത്തിയിട്ട വാഹനം കണ്ടപ്പോള്‍ ചോദ്യം ചെയ്യുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തട്ടിക്കയറുകയും ചെയ്തു. ജീപ്പില്‍ കയറ്റുന്നതിനിടെ എസ്.ഐയുടെ കൈക്ക് പിടിച്ച് തിരിച്ചു. ഇത് തടയാന്‍ ശ്രമിച്ച പിടിച്ചു തള്ളുകയും ചെയ്തു. തള്ളിയതിനെതുടര്‍ന്ന് നിലത്തുവീണ ഡ്രൈവറുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെയാണ് പ്രതികളെ കീഴടക്കിയത്.

്പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കസബ സ്റ്റേഷനില്‍വെച്ചും പ്രതികള്‍ അക്രമത്തിന് ഒരുങ്ങിയിരുന്നു. ഇതുകാരണം വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനും താമസം നേരിട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img