കോഴിക്കോട്: ജനാധിപത്യത്തിലെ മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കല്‍പ്പറ്റ നാരായണന്‍. കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമെ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്‍.എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും തൃക്കാക്കരയില്‍ സ്വീകരിച്ച നിലപാട് അന്യായമായിരുന്നു എന്നാണ് തന്റെ വിലയിരുത്തല്‍ എന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
പ്രതിപക്ഷത്തെ പിന്തുണക്കാന്‍ അവര്‍ക്ക് പറ്റിയില്ലെങ്കില്‍ മാറി നില്‍ക്കുകയോ നിശബ്ദരാവുകയോ ചെയ്യേണ്ടിയിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഏകാധിപത്യ പ്രവണത വളരുമ്പോള്‍ എഴുത്തുകാരന്‍ പ്രതിപക്ഷത്ത് നിന്ന് പ്രതികരിക്കണം. വിജോയിക്കുന്നവര്‍ക്കും ഇടം നല്‍കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെയല്ല. അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന എഴുത്തുകാര്‍ വലിയ ഭീഷണി നേരിടുകയാണെന്ന് കഥാകൃത്ത് യു.കെ കുമാരന്‍ പറഞ്ഞു. ഇരുള്‍ മെല്ലെ മായുമെന്നും സൂര്യന്‍ പ്രകാശിക്കുക തന്നെ ചെയ്യും എന്നാണ് തനിക്ക് പറയാനുള്ളതെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. വിമര്‍ശനം ഉള്‍ക്കൊണ്ട് തിരുത്താന്‍ തയാറാവുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. അതിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പിന്തുണയും നിര്‍ദേശങ്ങളും ആവശ്യമാണ്. മനുഷ്യമനസ്സിനെ സംഘടിപ്പിച്ച് മാറ്റം കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മാത്രമെ സാധിക്കുകയുള്ളു. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എക്കാലത്തും സ്ത്രീപക്ഷ, ദളിതിപക്ഷ പ്രസ്ഥാനമായി ഉറച്ചുനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അനീസ് ബഷീര്‍, ഗായകന്‍ സുനില്‍കുമാര്‍, ഡോ. ആര്‍സു, ഇ.പി ജ്യോതി, നവാസ് പൂനൂര്‍, നാടകപ്രവര്‍ത്തകന്‍ ഗിരീഷ് പി.സി പാലം, എ. സജീവന്‍, കാവില്‍ പി. മാധവന്‍, അഡ്വ. എം. രാജന്‍ പ്രസംഗിച്ചു.