Sunday, June 22, 2025

എല്ലാ കുട്ടികളേയും ഉള്‍ക്കൊള്ളുന്നതാവണം സ്‌കൂളുകള്‍–ഡോ.അബ്ബാസ് അലി

Must Read

കോഴിക്കോട്: ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തില്‍ വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസ് അലി ജനാധിപത്യ വിദ്യാഭ്യാസവും മാറുന്ന വിദ്യാലയങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. സ്വാതന്ത്ര്യമെന്നാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളലാണ് .സ്വതന്ത്രവിദ്യാഭ്യാസം എന്നത് കൊണ്ടുദ്ദേശിക്കുന്നത് എല്ലാ കുട്ടികളേയും ഉള്‍ക്കൊള്ളലാണ് .എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ സ്‌കൂളുകള്‍ക്ക് കഴിയണമെന്നും പഠിക്കുന്നവനും പഠിക്കാത്തവനും പാവപ്പെട്ടവനും പണക്കാരനും
പ്രയാസങ്ങള്‍ (മാനസികവും ശാരീരികവും)ഉള്ളവരും
സാമൂഹിക പിന്നാക്കാവസ്ഥ ഉള്ളവരും ഈ ഉള്‍ക്കൊള്ളലില്‍ വരണ.വീടുകളില്‍ നമ്മള്‍ നമ്മുടെ കുട്ടികളെ അറിഞ്ഞ് അവരെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയെന്നത് വലിയ മാറ്റമാണ് .അവര്‍ക്കിഷ്ടമുള്ള വേഷത്തില്‍,രൂപത്തില്‍ അവരായിത്തന്നെ അവരെ അംഗീകരിക്കാന്‍ അച്ഛനമ്മമാര്‍ പഠിച്ചു.അതുപോലെ വിദ്യാലയങ്ങളിലും അവരാഗ്രഹിക്കുന്ന തരത്തിലും തലത്തിലുമുള്ള വിദ്യാഭ്യാസരീതികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടാവുക എന്നതാണ് വിദ്യാഭ്യാസത്തിലെ ജനാധിപത്യരീതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസസമ്മേളനത്തില്‍ സംസ്ഥാന ജോ.സെക്രട്ടറി മിനി മാത്യൂ അധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് കെ.മുഹമ്മദ് സാലിം സ്വാഗതവും കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ആര്‍ ശ്രീജിത് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img