എം.പിമാർ വ്യോമയാന മന്ത്രിയെ കാണും
ദുബായ്: ഗൾഫിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തരുതെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സി നേതാക്കൾ.
ദുബൈ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും പോകുന്ന എ.ഐ 937, 938, ഷാർജയിൽ നിന്നും കോഴിക്കോടേക്ക് സർവീസ് നടത്തുന്ന എ.ഐ 997, 998 വിമാനങ്ങൾ ഈ മാസം അവസാനം ബുക്കിംഗ് നിർത്തുന്ന സാഹചര്യത്തിലാണ് കെ.എം.സി.സി ഈ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളെ കഷ്ടപ്പെടുത്തുമെന്നും എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം മൂലമുണ്ടാവുന്ന ദുരിതം പ്രവാസികളെയാണ് ബാധിക്കുന്നതെന്നും നേതാക്കൾ പറയുന്നു. എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് നിർത്തരുതെന്ന ആവശ്യവുമായി ഇന്ന് പ്രതിപക്ഷ എം.പിമാർ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. എം.പിമാരായ പി.വി അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി എന്നിവർ കെ.എം.സി.സിയുടെ ആവശ്യം പരിഗണിച്ച് വ്യോമയാന മന്ത്രിയെ കാണുന്നുണ്ടെന്നും നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ , അൻവർ നഹ , ജനറൽ സെക്രട്ടറി , നിസാർ തളങ്കര ട്രസറർ എന്നിവർ അറിയിച്ചു .