കാസറഗോഡ്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സമരം 22ദിവസങ്ങൾ പിന്നിട്ടു. യു.എ.ഇ. യിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ കേസെഫ് ആണ് ഇന്നലെ ഉപവസിച്ചത്. കേസെഫ് മുൻ ചെയർമാൻ അഡ്വ: ബേവിഞ്ച അബ്ദുല്ല സമരം ഉൽഘാടനം ചെയ്തു. കേബീസ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ഖജാഞ്ചിയുമായ സി. ടി അഹമ്മദലി, ദയാബായി, അച്യുതൻ പള്ളം, എരിയാൽ മുഹമ്മദ് കുഞ്ഞി, വേണു കണ്ണൻ, മുജീബ് തളങ്കര, പ്രൊഫ: പി. ഗോപിനാഥൻ, മുഹമ്മദ് മാമു പൊവ്വൽ, പി.എ മുഹമ്മദ് കുഞ്ഞി, സ്കാനിയ ബെദിര, എം.സി ഹനീഫ്, മജീദ് പള്ളിക്കാൽ, ഉസ്മാൻ കടവത്ത്, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ്, സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാഖ്യാര, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ, എസ്.ഡി.പി. ഐ കാസറഗോഡ് മണ്ഡലം സെക്രട്ടറി അൻവർ ചേരങ്കയ്, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, നാസർ ചെർക്കളം, അബ്ബാസ് കുന്നിൽ, ശേഖരൻ നായർ ചെമ്മനാട്, പി.എം കബീർ, താജുദ്ദീൻ ചേരങ്കയ്, ഷരീഫ് മുഗു, സലീം സന്ദേശം, കരീം ചൗക്കി, ഹമീദ് ചേരങ്കയ്, റഹീം നെല്ലിക്കുന്ന്, മുസ്‌ലിം ഹൈസ്കൂൾ അലുംനി നേതാക്കളായ അൻവർ, ഹനീഫ തളങ്കര, കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ നേതാക്കൾ, ചൗക്കി സന്ദേശം വായനശാല ഭാരവാഹികളായ പി.എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വനിതാവിംഗ് കൺവീനർ ഡോ: റൂപ വി റാവു, ലൈബ്രറി കാൺസിൽ അംഗം കെ.വി മുകുന്ദൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.സംഘാടക സമിതി വൈസ് ചെയർമാൻ ഗണേശൻ അരമങ്ങാനം സ്വാഗതവും ജനറൽ കൺവീനർ ഫറീന കൺവീനർ നന്ദിയും പറഞ്ഞു.