കോഴിക്കോട്: മലയാള കവിതയില്‍ പുതുവഴി വെട്ടിയ കവിയാണ് എന്‍. എന്‍ കക്കാട് എന്ന് നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. കേരള സാഹിത്യ അക്കാദമിയും എന്‍.എന്‍ കക്കാട് വായനശാലയും സംയുക്തമായി നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്കാടിനെ ഓര്‍മിക്കുകയെന്നാല്‍ ഒരു കാലത്തെ ഓര്‍ക്കുന്നു എന്നാണ് അര്‍ത്ഥം. മലയാള കവിതയുടെ ദിശാപരിണാമത്തില്‍ പ്രധാന പങ്കാണ് അദ്ദേഹത്തിനുള്ളത്. സ്പീക്കര്‍ പറഞ്ഞു.
അവിടനല്ലൂര്‍ ആമയാട്ട് വയല്‍ എന്‍.എന്‍ കക്കാട് സ്മാരക പരിസരത്ത് നടന്ന ചടങ്ങില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. എന്‍.എന്‍ കക്കാടും മലയാള കവിതയിലെ ആധുനികതയും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്.
അഡ്വ. കെ. എം സച്ചിന്‍ദേവ് എം.എല്‍.എ, എന്‍.എന്‍ കക്കാടിന്റെ മകന്‍ ശ്യാം കക്കാട് എന്നിവര്‍ മുഖ്യാതിഥികളായി. ‘കക്കാടിന്റെ ആധുനികത, എലിയറ്റിന്റെയും’ എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ സജയ് കെ.വി പ്രഭാഷണം നടത്തി.