Friday, June 20, 2025

എന്റോസള്‍ഫാന്‍ പുനരധിവാസഗ്രാമം ശിലാഫലകത്തില്‍ റീത്ത് വെച്ചു

Must Read

കാസര്‍കോട് : എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ നിര്‍ദ്ദിഷ്ട പുനരധിവാസഗ്രാമം യഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് എന്റോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരും അമ്മമാരും പുനരധിവാസ ശിലാഫലകത്തില്‍ റീത്ത് അര്‍പ്പിച്ച് പ്രതിഷേധിച്ചു.മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25 ഏക്കറിലാണ് വര്‍ഷങ്ങള്‍ മുമ്പ് പുനരധിവാസഗ്രാമം സ്ഥാപിക്കാന്‍ തീരുമാനിച്ച് ശിലയിട്ടത്.
പ്രതിഷേധ പരിപാടി പൗരാവകാശ പ്രവര്‍ത്തകന്‍ എന്‍. സബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് മുതലപ്പാറയില്‍ നിര്‍ദ്ദിഷ്ട എന്റോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ശിലാഫലകത്തില്‍ റീത്ത് അര്‍പ്പിക്കുന്നു

സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഒരിടമില്ലാത്തതുകൊണ്ടാണ്
വിഷമഴ കെടുതിയിലായ കുടുംബത്തിലെ അമ്മക്ക് മകളെ കൊന്ന് ജീവനൊടുക്കേണ്ടിവന്നതെന്നും ഇനിയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പുനരധിവാസഗ്രാമ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എം. സുല്‍ഫത്, കെ.ബി. മുഹമ്മദ്കുഞ്ഞി, റെജി കരിന്തളം, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കെ, ഹര്‍ഷു പൊവ്വല്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കെ. ശിവകുമാര്‍, കെ. ചന്ദ്രാവതി എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img