കോഴിക്കോട് :തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ വിദ്യാലയം, വീട്, നാട്” പദ്ധതിയുടെ ഭാഗമായി അധ്യാപക ശില്‍പ്പശാലതുറമുഖ പുരാവസ്തു വകുപ്പ് മന്ത്രിഅഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97വിദ്യാലയങ്ങളുടെയും സഹകരണത്തോടെയാണ് എന്റെ വിദ്യാലയം, വീട്,നാട് എന്ന പേരില്‍
ശുചിത്വ വിദ്യാലയംമാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചത്. ഒരോ വിദ്യാലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
12 ഗ്രൂപ്പുകളായി തിരിഞ്ഞ് നടപ്പില്‍ വരുത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് അധ്യാപകര്‍ ചര്‍ച്ച നടത്തി. ഇതിന്റെ കൈപ്പുസ്തകം ഉടന്‍ പുറത്തിറക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറും.
പദ്ധതിയുടെ പ്രചരണാര്‍ത്ഥം എ.കെ ഹരിദാസന്‍ എഴുതി വിജയന്‍ കല്ലാച്ചി ചിട്ടപ്പെടുത്തി അഷിക അശോകന്‍, രാജേഷ് കല്ലാച്ചി എന്നിവര്‍ ആലപിച്ച ഗാനം മന്ത്രി പ്രകാശനം ചെയ്തു. മാതൃകാ ശുചിത്വ പ്രവര്‍ത്തനം നടത്തിയ കല്ലാച്ചി ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി പി.വി കാര്‍ത്തികിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ സാമൂഹ്യ പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ അവതരിപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി ടീച്ചര്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബിന്ദു പുതിയോട്ടില്‍, കെ.കെ ഇന്ദിര, രാജന്‍ കപ്പള്ളി, നാദാപുരം എ.ഇ.ഒ വിനയരാജ്, ബിപിഒ ഇന്‍ ചാര്‍ജ്ജ് നാസര്‍ മാസ്റ്റര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ രാജന്‍, നവകേരള മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ കുഞ്ഞിരാമന്‍, എ.കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ സ്വാഗതവും പ്രാജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജേഷ് നന്ദിയും പറഞ്ഞു.