Thursday, June 19, 2025

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം

Must Read

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 5,287 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനമെടുത്തു. ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദ്ധഗ്ധ സമിതി ശുപാര്‍ശകളാണ് അംഗീകരിച്ചത്.പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി ഡോ. എംആര്‍ ബൈജുവിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രൊജക്ട് മാനേജര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കേരള സെറാമിക്സിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌കരണത്തിന്1.1.2018 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കും.ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ബോണസായി 22,500 രൂപ വീതം നല്‍കിയ മാനേജിംഗ് ഡയറക്ടറുടെ തീരുമാനം അംഗീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img