ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്(എന്‍എസ്ഇ) ക്രമക്കേട് കേസില്‍ അറസ്റ്റിലായ ചിത്ര രാമകൃഷ്ണനും ആനന്ദ് സുബ്രഹ്‌മണ്യനും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്ന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ താല്‍ക്കാലിക ജാമ്യം അനുവദിച്ചത്.എന്‍എസ്ഇ മുന്‍ മേധാവികളായ ഇരുവരും തല്‍പരകക്ഷികള്‍ക്ക് കോലൊക്കേഷന്‍ സംവിധാനത്തില്‍ അനര്‍ഹമായ മുന്‍ഗണന നല്‍കി അധിക ലാഭം നേടാന്‍ സഹായിച്ചെന്നാണ് ആരോപണം.
എന്‍എസ്ഇയുടെ ആഭ്യന്തര രഹസ്യങ്ങള്‍ ഹിമാലയത്തിലെ അജ്ഞാതനായ യോഗിക്ക് ചോര്‍ത്തി നല്‍കിയെന്നും അനധികൃത നിയമനങ്ങള്‍ നടത്തിയെന്നുമുളള ആരോപണങ്ങളും ചിത്ര നേരിടുന്നുണ്ട്.
ആനന്ദിനെ ഫെബ്രുവരി 24നും ചിത്രയെ മാര്‍ച്ച് ആറിനുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് ശേഷമായിരുന്നു അറസ്റ്റ്.]