Wednesday, June 18, 2025

എനി ടൈം മണി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Must Read

കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി കമ്പനി മുഖേന നടത്തിയ സമാഹരണതട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. പാലാഴിക്ക് പുറമെ കണ്ണൂരിലും അര്‍ബന്‍ നിധി എന്ന പേരില്‍ കമ്പനി നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിക്ഷേപകരില്‍നിന്നും ജീവനക്കാരില്‍ നിന്നും പണം സ്വീകരിച്ച് കബളിപ്പിക്കുകയായിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. രണ്ടു സ്ഥാപനങ്ങള്‍ക്കുമെതിരെ കോഴിക്കോട്ടും കണ്ണൂരുമായി 114 കേസുകളാണുള്ളത്.കോഴിക്കോട്ട് പന്തീരാങ്കാവ്, പന്നിയങ്കര എന്നീ സ്റ്റേഷനുകളില്‍ 19 കേസുകളുണ്ട്. രണ്ടു കേസുകളിലും ഒരേ പ്രതികള്‍ ആയതിനാല്‍ വ്യത്യസ്ത ഏജന്‍സികള്‍ അന്വേഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മുഴുവന്‍ കേസുകളും സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ഉത്തരവായത്.
പാലാഴിയിലെ കേസില്‍ മൂന്നു പേരാണ് പിടിയിലായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img