Sunday, June 22, 2025

‘എനിച്ചും അറിയാ മാജിക്’:
ഭിന്നശേഷിക്കാരുടെ ഹൃദയം കവര്‍ന്ന് ഗോപിനാഥ് മുതുകാട് പീസ് വാലിയില്‍

Must Read

കോതമംഗലം : ‘എനിച്ചും അറിയാ മാജിക്’ കയ്യില്‍ ചുരുട്ടി പിടിച്ച പേപ്പറുമായി അമ്മയോടൊപ്പം സ്റ്റേജിലേക്ക് എത്തിയ ശ്രേയസിന്റെ വാക്കുകള്‍ കേട്ട് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഒന്നമ്പരന്നു. പേപ്പര്‍ കുഴല്‍ പോലെ ആക്കി ‘എന്തെങ്കിലും കാണുന്നുണ്ടോ’ എന്നായി അടുത്ത ചോദ്യം.ഇല്ല എന്നു സദസ്സ് ഒന്നടങ്കം പറഞ്ഞ നിമിഷം വര്‍ണ്ണ റിബണ്‍ പേപ്പര്‍ ചുരുളില്‍ നിന്നും പുറത്തെടുത്ത ശ്രേയസിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തി.ശ്രേയസിനെ വാരിയെടുത്ത ഗോപിനാഥ് മുതുകാട് നെറുകയിലും കവിളിലും ഉമ്മകള്‍ നല്‍കി ചേര്‍ത്തു പിടിച്ചു.

കോതമംഗലം പീസ് വാലിയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററ്റിന്റെ കുടുംബ സംഗമത്തിലായിരുന്നു ഈ ഹൃദ്യമായ കാഴ്ചകള്‍. ഗോപിനാഥ് മുതുകാട് കുടുംബ സംഗമത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവിന്റെ മനോഭാവത്തിലേക്ക് സമൂഹ മനസാക്ഷി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭിന്നശേഷിക്കാരെ പ്രത്യേകമായി പരിഗണിക്കാതെ, സ്വഭാവികമായി ഉള്‍ചേര്‍ക്കുന്ന വിദ്യാഭ്യാസ രീതിയാണ് വരും നാളുകളില്‍ വേണ്ടത് എന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു. വളര്‍ച്ചാപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സകളിലൂടെ കുട്ടികളെ സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍. വിദേശങ്ങളില്‍ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടല്‍ രീതി കേരളത്തില്‍ പരിചിതമാകുന്നേ ഉള്ളൂവെന്നും മുതുകാട് പറഞ്ഞു.

പീസ് വാലിയില്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴില്‍ ശാസ്ത്രീയമായി സംവിധാനിച്ചിട്ടുണ്ട്. 6 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് സ്ഥാപനത്തിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നത്.

ഓഡിയോളജി ലാബ്, ബേബി എമര്‍ജന്‍സി റൂം, മള്‍ട്ടി സെന്‍സറി റൂം, ഓഡിയോ വിഷ്വല്‍ റൂം, പ്രിപ്പരെട്ടറി ക്ലാസ്സ് റൂം, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ റൂം, ഏര്‍ലി സ്റ്റിമുലേഷന്‍ റൂം, റെമഡിയല്‍ ക്ലാസ്സ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ വളര്‍ച്ചപരമായ പ്രത്യേകതകള്‍ നേരിടുന്ന 96 കുട്ടികളാണ് വ്യത്യസ്ത തെറാപ്പികള്‍ക്ക് വിധേയരാകുന്നത്. പൂര്‍ണ്ണമായും സൗജന്യമായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

തൃശൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റിഷന്‍ കേന്ദ്രത്തിലെ ഓട്ടിസം സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ പി നീതു രക്ഷിതാക്കള്‍ക്കായി നടത്തിയ പഠന സെഷന്‍ ശ്രദ്ധേയമായി. പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ഉപാധ്യക്ഷരായ സീമ ജി നായര്‍, രാജീവ് പള്ളുരുത്തി, കെ എ ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img