Wednesday, June 25, 2025

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ലോകോത്തര കാന്‍സര്‍ ചികിത്സ കേന്ദ്രം :മുന്‍ എം.പി. പി. രാജേന്ദ്രന്‍

Must Read

ചൂലൂര്‍: എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സ കേന്ദ്രമാണെന്ന് എം.വി.ആര്‍ ക്യാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച മുന്‍ എം.പിയും, കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ വേണ്ടി ഇന്ന് ആശുപത്രി സന്ദര്‍ശിച്ച പി.രാജേന്ദ്രനും സംഘത്തിനും എം.വി.ആര്‍ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ സെമിനാര്‍ ഹാളില്‍ വെച്ച് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തിലാണ് ഈ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയത്.

വൈസ് പ്രസിഡണ്ട് എ. മാധവന്‍ പിള്ള, ഡയറക്ടര്‍മാരായ അഡ്വക്കേറ്റ്. പി.കെ. ഷിബു, അഡ്വക്കേറ്റ് ഡി. സുരേഷ് കുമാര്‍, സി. ബോള്‍ഡ്വിന്‍,
സെക്രട്ടറി പി. ഷിബു എന്നിവരാണ് എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചത്.

ചടങ്ങില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ മാതൃകാ പ്രവര്‍ത്തനത്തിന് അവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി സാമ്പത്തിക പ്രയാസം ഉള്ള രോഗികള്‍ക്ക് ചികിത്സയ്ക്ക് ഏറെ താങ്ങും തണലുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍മാരായ ഷെവലിയര്‍ സി .ഇ ചാക്കുണ്ണി ആശംസകള്‍ അര്‍പ്പിച്ചു, എം.വി.ആര്‍ ഡയറക്ടര്‍ സുനില്‍. എന്‍. പ്രഭാകരന്‍, സി.ഇ.ഒ ഡോ. അനൂപ് നമ്പ്യാര്‍, ചീഫ് മെഡിക്കല്‍ ഫിസിസ്റ്റ് ആന്‍ഡ് ആര്‍എസ്ഒ ഡോ. നിയാസ് പുഴക്കല്‍ ലൈസണ്‍ ഓഫീസര്‍ ജയകൃഷ്ണന്‍ കാരാട്ട് എന്നിവര്‍ പങ്കെടുത്തു. കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതവും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ അഡ്വക്കേറ്റ് ടി.എം വേലായുധന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img