Thursday, June 19, 2025

എം.ഇ.എസ് കുടുംബ സംഗമം സംഘടിപ്പിച്ചു

Must Read

റിയാദ് : എം.ഇ.എസ് റിയാദ് ഘടകം കുടുംബ സംഗമം നടത്തി. കഴിഞ്ഞ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ വൈജ്ഞാനിക കായിക പരിപാടികളും നടന്നു.
പ്രസിഡണ്ട് ടി.എം. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് സ്വാഗതവും മൊഹിയുദ്ദീൻ സഹീർ നന്ദിയും പറഞ്ഞു.
മുഖ്യ ഭാരവാഹികളായ ഫൈസൽ പൂനൂർ, എൻജി. ഹുസൈൻ അലി,സത്താർ കായംകുളം, അൻവർ ഐദീദ്, എൻജി. മുഹമ്മദ് ഇക്ബാൽ, ഡോ.അബ്ദുൽ അസീസ്, നവാസ് റഷീദ്, സലീം പള്ളിയിൽ, മുജീബ് മൂത്താട്ട്, നാസർ ഒതായി, സൽവാ ഐദീദ്, ഷഫ്ന നിഷാൻ, ഷഫ്ന ഫൈസൽ, നജ്മ നിസാർ, ഷെറിൻ നവാസ്
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യതി മുഹമ്മദ് അലി വൈജ്ഞാനിക കായിക പരിപാടികൾക്ക് നേതൃത്വം നൽകി.ഷഫീഖ് പാനൂർ ഇന്ന് സമൂഹത്തിൽ അത്യന്താപേക്ഷിതമായ സൈബർ ലോകത്തെ സൂക്ഷ്മതയെ കുറിച്ച് ക്ലാസെടുത്തു.
2021-2022 കാലത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫിദാ നവാസ്, ഫെമിൻ ഫാത്തിമ, ഹനിൻ ഫാത്തിമ, അനസ് മുഹമ്മദ്, ഹന സത്താർ എന്നിവരെയും, വിവിധ പരീക്ഷകളിൽ ടാലൻറ് അവാർഡ് ഉൾപ്പടെ ഉന്നത വിജയം കരസ്ഥമാക്കിയ കാഷിഫ് ഷഫീഖിനും, മനാൽ ഐദീദിനെയും മെമന്റോ നൽകി അനുമോദിച്ചു.
നിസാർ അഹമ്മദ്, അബ്ദുൽ റഹിമാൻ മറായി, അബ്ദുൽ ഖാദർ, ഹബീബ് പിച്ചൻ, ഷനോജ് അരീക്കോട്, മുഹമ്മദ് ഖാൻ പത്തനംതിട്ട,അബ്ദുൽ സലാം ഇടുക്കി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img