Saturday, June 21, 2025

ഊമപെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്
ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും

Must Read

കാസര്‍കോട്:വെള്ളം ചോദിച്ച് വീട്ടിലെത്തി പതിനാറുകാരി ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ പ്രതി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപ്പള മണിമുണ്ടയിലെ സുരേഷ എന്ന ചെറിയമ്പുവിനെ(45)തിരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ പോക്‌സോ കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്.

ശിക്ഷ വിധിക്കാന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അദ്ധ്യാപികയുടെ ആശയ വിനിമയം നിര്‍ണ്ണായകമായി.2015 സെപ്റ്റംബര്‍ 22നായിരുന്നു കേസിനാസ്പദ സംഭവം.

കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അദ്ധ്യാപിക ഇരയുമായി ആംഗ്യ ഭാഷയില്‍ ആശയവിനിമയം നടത്തിയാണ് കുറ്റകൃത്യത്തിന്റെ ഗൗരവം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ഇതോടെ കേസ് കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഇരയായ പെണ്‍കുട്ടിയുടെ മാതാവും രണ്ട് സഹോദരങ്ങളും സംസാര ശേഷിയില്ലാത്തവരാണ്. പിതാവാകട്ടെ അസുഖബാധിതനും. ദുര്‍ബ്ബല വിഭാഗത്തില്‍ പെട്ട കുട്ടിക്ക് നിയമപരമായ നീതി ലഭിക്കുന്നതിന് കോടതി ഉത്തരവ് സഹായിച്ചതായി പ്രോസിക്യൂടര്‍ അഡ്വ. പ്രകാശ അമ്മണ്ണായ പറഞ്ഞു. ഫോറന്‍സിക് പരിശോധനാഫലും നിര്‍ണ്ണായകമായിരുന്നു.
പ്രതിക്ക് നാല് വകുപ്പുകളിലായാണ് നാല് ലക്ഷം രൂപ പിഴ വിധിച്ചത്. ഇത് അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img