കോഴിക്കോട് :ഗ്രന്ഥകാരനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്റെ സഹധര്‍മ്മിണി ഉഷാ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു.മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.മൃതദേഹം രണ്ടുമണിയോടെ മാതൃഭൂമി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡേയുടേയും ബ്രാഹ്‌മിലയുടേയും മകളായ ഉഷ 1958ല്‍ വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായി കേരളത്തിലെത്തുകയും മാതൃഭൂമി കുടുംബത്തില്‍ അംഗമാവുകയും ചെയ്യുകയായിരുന്നു.ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഉഷയും കൂടെയുണ്ടായിരുന്നു.
മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എം.വി ശ്രേയാംസ്‌കുമാര്‍,എം.വി.ആശ,എം.വി.നിഷ,എം.വി ജയലക്ഷ്മി എന്നിവര്‍ മക്കളാണ്.മരുമക്കള്‍ എം.ഡി ചന്ദ്രനാഥ്,കവിത ശ്രേയാംസ്‌കുമാര്‍,ദീപക് ബാലകൃഷ്ണന്‍.