Thursday, June 19, 2025

ഉമ്മർഖാൻ: പാർശ്വവത്കൃത സമൂഹത്തിനു ഊർജം പകർന്ന നേതാവ് – ഇ. ടി. മുഹമ്മദ് ബഷീർ എം പി

Must Read

തലശ്ശേരി: തൊഴിലുടമകളുമായുള്ള സൗഹൃദം നില നിർത്തിക്കൊണ്ടു തന്നെ തൊഴിൽ പ്രശ്നങ്ങളിൽ തൊഴിലാളികളുടെ കൂടെ ഉറച്ചു നിൽക്കുകയും മാതൃകാപരമായ ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുകയും ചെയ്ത നേതാവായിരുന്നു പ്രമുഖ തൊഴിലാളി നേതാവ് പി. കെ. ഉമർഖാൻ എന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം പി അനുസ്മരിച്ചു. പാർശ്വവൽകൃത സമൂഹത്തിനു ഉണർവും ഊർജവും നൽകുകയും അതേസമയം അവർക്കൊപ്പം തോളുരുമ്മി നിൽക്കുകയും ചെയ്തു അദ്ദേഹമെന്ന് ബഷീർ വ്യക്തമാക്കി. ഹാജി പി. കെ. ഉമ്മർഖാൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം എസ്. ടി. യു. ദേശീയ വൈസ് പ്രസിഡണ്ട് എം. എ. കരീമിനും, ജീവകാരുണ്യ പ്രവർത്തകനും മസ്കത്ത് കെ എം സി സി സ്ഥാപക നേതാവുമായ കെ. പി. അബ്‌ദുൽ കരീമിനും നൽകി സംസാരിക്കുകയായിരുന്നു ഇ. ടി. 

ഹാജി പി. കെ ഉമ്മർഖാൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം കരീം ചൊക്ലിക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി നൽകുന്നു.


ബർമ്മയിൽ നിന്ന് നാട്ടിലെത്തിയ ഉമ്മർഖാൻ യാദൃഛികമായിട്ടാണ് തൊഴിലാളി നേതാവായതെന്നും നാട്ടിൽ നിരവധി തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടും അവയിൽ നിന്ന് വ്യതസ്തമായി മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഓരം ചേർന്നു നിന്ന് തൊഴിലകളെ പിടിച്ചു നിർത്താൻ അദ്ദേഹത്തിനു സാധിച്ചെന്നും ബഷീർ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി താഴെതട്ടിലുള്ളവരെ സംഘടിപ്പിച്ച് അവർക്കു വേണ്ടി ശബ്ദിക്കാൻ മുന്നിട്ടിറങ്ങുക എന്ന ലക്ഷ്യമാണ് ഉമ്മർഖാനെ തൊഴിലാളി നേതാവാക്കിയത്. മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുന്നത് വലിയ ആനന്ദമായാണ് അദ്ദേഹം കൊണ്ടു നടന്നിരുന്നത്- ബഷീർ എം പി വ്യക്തമാക്കി. വഖഫ് ബോർഡ് അംഗം അഡ്വ: പി. വി. സൈനുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ പാലക്കൽ അലവി അദ്ധ്യക്ഷത വഹിച്ചു. മുൻകാല തൊഴിലാളി യൂണിയൻ നേതാക്കളായ കെ. ഉമ്മർ (എസ്.ടി.യു.) എ. കെ. മമ്മൂട്ടി, വിവിധ മേഖലകളിൽ മികവ് തെളിയിച്ച മന്‍സൂർ മട്ടാമ്പ്രം, വി. മുഹ്‌സിന, മുഹമ്മദ് അജ്മൽ എന്നിവരെയും എസ്. എസ്. എൽ. സി. പരീക്ഷ വിജയികളെയും ഉപഹാരം നൽകി ആദരിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: കെ. എ. ലത്തീഫ്, ബഷീർ ചെറിയാണ്ടി, സി. കെ. പി. മമ്മു, കെ. പി. മൂസഹാജി, ഫൈസൽ പുനത്തിൽ, ഷെറിൻ ചൊക്ലി, തസ്ലിം ചേറ്റം കുന്ന്, റഷീദ് തലായി, പി. പി. മുഹമ്മദ്, കെ. കെ. റഫീഖ് സംസാരിച്ചു. ബി. എം. ബഷീർ സ്വാഗതവും അഡ്വ: സി. വി. ലത്തീഫ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img