Wednesday, June 18, 2025

ഉപകരണം പലത്,ഒറ്റ ചാര്‍ജര്‍ -പദ്ധതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ

Must Read

ന്യൂഡല്‍ഹി :രാജ്യം മുഴുവന്‍ ഒറ്റ ചാര്‍ജര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ.മൊബൈലുകള്‍ അടക്കം എല്ലാ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജറുകള്‍ സ്വീകരിക്കുന്നത് പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിക്കാന്‍ ഉപഭോക്ത്ൃകാര്യ മന്ത്രാലയം ഉപകരണ നിര്‍മ്മാതാക്കളുമായി കൂടിയാലോചന നടത്തി.

യു.എസ്.ബി സി-ടൈപ്പ് പോര്‍ട്ട് അടക്കം രണ്ട് തരം ചാര്‍ജറുകളിലേയ്ക്ക് രാജ്യം മാറുന്നത് ആദ്യം പരിശോധിക്കാമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു.ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.എസ് .ബി ടൈപ്പ് സി ചാര്‍ജറുകള്‍ മികച്ചതാണെന്നും വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ഇന്നവേഷന്‍ കണ്‍സോര്‍ഷ്യം ഫൗണ്ടേഷന്‍ ചെയര്‍മാനും എച്ച്.സി.എല്‍ സ്ഥാപകനുമായ അജയ് ചൗധരി പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല,ടാബ്ലെറ്റുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍,സ്മാര്‍ട്ട് ബാന്‍ഡുകള്‍ പോലെയുള്ള ശരീരത്തില്‍ അണിയുന്ന ഉപകരണങ്ങള്‍,ലാപ്‌ടോപ്പുകള്‍ എന്നിവയ്‌ക്കെല്ലാം ഒറ്റ ചാര്‍ജര്‍ കൊണ്ടുവരികയാണ് ലക്ഷ്യം.ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറക്കുക,കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് അന്തരീക്ഷ മലിനീകരണം തടയുക തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം.ഒരു വീട്ടിലെ 10 മുതല്‍ 14 വരെയുള്ള ഉപയോഗിക്കാത്ത ചാര്‍ജറുകള്‍ വലിച്ചെറിയപ്പെടുന്ന ഇ-മാലിന്യങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം വരുന്ന ഇ-മാലിന്യങ്ങള്‍ 30 ലക്ഷം ടണ്‍ വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

രണ്ട് വര്‍ഷത്തിനകം യൂറോപ്യന്‍ യൂനിയന്‍ സമാന പദ്ധതി കൊണ്ടു വരുന്നുണ്ട്.ഈ രാജ്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജിങ് പോര്‍ട്ടായി യു.എസ്.ബി.ടൈപ്പ് സി മാറും.2024 ഓടെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളും ചാര്‍ജിങ് നിലവാരമായി യു.എസ്.ബി ടൈപ്പ് സിയെ പരിഗണിക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ പ്രമേയത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നീക്കം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img