Wednesday, June 18, 2025

ഉന്നത വിദ്യാഭ്യാസരംഗം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: ഡോ. ആസാദ് മൂുപ്പന്‍

Must Read

കോഴിക്കോട്: സാര്‍വദേശീയതലത്തില്‍ വിദ്യാഭ്യാസമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. തന്റെ കുടുംബത്തിന്റെ പേരില്‍ ഫാറൂഖ് കോളജില്‍ തുടങ്ങിയ മൂപ്പന്‍സ് കംപ്യൂട്ടര്‍ സയന്‍സ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ഡോ. ആസാദ് മൂപ്പന്‍.

ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ കാലഹരണപ്പെടുന്ന വിധത്തിലാണ് ടെക്്‌നോളജിയുടെ കുതിച്ചുകയറ്റം. ഇതനുസരിച്ച് സ്ഥാപനങ്ങളെ മുന്നോട്ടുനയിക്കാന്‍ സാധിക്കണം. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ ആമുഖപ്രഭാഷണം നടത്തി. പി.വി അബ്ദുല്‍വഹാബ് എം.പി, മാനേജര്‍ സി.പി കുഞ്ഞുമുഹമ്മദ്, ഡോ. അലി ഫൈസല്‍, കെ. കുഞ്ഞലവി, അഡ്വ. എം. മുഹമ്മദ്, ഡോ. വി. കബീര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img