Monday, August 18, 2025

ഉടുപ്പി ജില്ലയിൽ മറ്റൊരു കോളജിൽ ഹിജാബ് വിലക്കാൻ കാവിഷാൾ ധാരികൾ രംഗത്ത്

Must Read

മംഗളൂരു:ഉടുപ്പി ജില്ലയിൽ കുന്താപുരം ഗവ.ജൂനിയർ (പി.യു)കോളജിലെ ഏതാനും ആൺ,പെൺ വിദ്യാർത്ഥികൾ ബുധനാഴ്ച കാവി ഷാൾ അണിഞ്ഞ് ക്ലാസുകളിൽ എത്തി.തൊട്ടുപിന്നാലെ ബി.ജെ.പി നേതാവായ കുന്താപുരം എം.എൽ.എ ഹലഡി ശ്രീനിവാസ ഷെട്ടി ഹിജാബ് ധരിച്ച് കോളജിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ അടിയന്തര യോഗം വിളിച്ചു.ഹിജാബ് ഉപേക്ഷിക്കണം എന്ന നിർദ്ദേശം എം.എൽ.എ മുന്നോട്ടുവെച്ചു.ഇക്കാര്യം പ്രിൻസിപ്പൽ രേഖാമൂലം ആവശ്യപ്പെട്ടാൽ എന്തുചെയ്യണം എന്ന് അപ്പോൾ തീരുമാനിച്ചോളാം എന്ന നിലപാട് രക്ഷിതാക്കൾ സ്വീകരിച്ചതോടെ യോഗം തീരുമാനങ്ങൾ എടുക്കാനാവാതെ പിരിഞ്ഞു.
ഹിജാബ് ധരിച്ചാണ് 28 മുസ്‌ലിം വിദ്യാർത്ഥിനികൾ ഈ കോളജിൽ ഹാജരാവുന്നത് .ഇന്നലെ വരെ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.നൂറോളം ആൺകുട്ടികളും പെൺകുട്ടികളും ഇന്ന് കാവി ഷാൾ അണിഞ്ഞ് എത്തുകയും ഹിജാബ് നിരോധിക്കണം എന്ന് കോളജ് കവാടത്തിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.ഇതിനിടയിലായിരുന്നു എം.എൽ.എയുടെ നീക്കങ്ങൾ.പ്രശ്നം പരിഹരിക്കാൻ എന്ന രീതിയിൽ യോഗം വിളിച്ച അദ്ദേഹം ഏകപക്ഷീയ നിർദേശം അടിച്ചേല്പിക്കാനാണ് ശ്രമിച്ചതെന്ന് ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ പറഞ്ഞു.ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ ശിരോവസ്ത്രം മുതിർന്ന പെൺകുട്ടികൾക്ക് അനിവാര്യവും അത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശവുമാണെന്നാണ് തങ്ങൾ ബോധിപ്പിച്ചത്.തങ്ങളുടെ കുട്ടികൾ പർദ്ദ ധരിച്ചല്ല കോളജിൽ ഹാജരാവുന്നത്.കോളജ് യൂനിഫോമിനൊപ്പം തുണിക്കഷണം കൊണ്ട് തല മറക്കുക മാത്രമാണ് ചെയ്യുന്നത്.
ഉടുപ്പി ഗവ.പി.യു.വനിത കോളജിലെ എട്ടു വിദ്യാർത്ഥിനികൾ ഹിജാബ് ഊരാതിരിക്കാൻ നടത്തുന്ന ചെറുത്തുനിൽപ്പ് ദേശീയ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് കുന്താപുരം കാമ്പസിൽ അനുബന്ധം. ബി.ജെ.പി നേതാവായ ഉടുപ്പി എം.എൽ.എ കെ.രഘുപതി ഭട്ടിന്റെ നേതൃത്വത്തിൽ പ്രലോഭനം, ഭീഷണി തുടങ്ങി എല്ലാ വഴികളും തേടിയിട്ടും ഒട്ടും ഭയക്കാതെ മുന്നോട്ടു പോവുകയാണ് കുട്ടികൾ.കഴിഞ്ഞ ഡിസംബർ 27 മുതൽ ക്ലാസിൽ കയറാൻ അനുവദിക്കാത്തതിനാൽ ഈ കുട്ടികൾ വരാന്തയിലാണ്.തിങ്കളാഴ്ച മുതൽ ഹിജാബ് ഊരിയില്ലെങ്കിൽ കാമ്പസിൽ കടത്തില്ലെന്നായിരുന്നു ഒടുവിൽ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിൽ എം.എൽ.എയുടെ പ്രഖ്യാപനം.മാധ്യമങ്ങളേയും വിലക്കി.എന്നാൽ തിങ്കളും ചൊവ്വയും ബുധനും ഹിജാബ് ധരിച്ചു തന്നെ കാമ്പസിലെത്തിയ അവർ പതിവുപോലെ ക്ലാസുകൾക്ക് പുറത്തിരുന്ന് പഠിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img