Friday, June 20, 2025

ഉച്ചഭക്ഷണത്തിനു ബീഫ് കൊണ്ടുവന്നു; അസമില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക അറസ്റ്റില്‍

Must Read

ഗുവാഹത്തി:സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്ന പ്രധാന അധ്യാപിക അറസ്റ്റില്‍. അസമിലെ ഗോള്‍പാറ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവം. ഐപിസി 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് അന്‍പത്തിയാറുകാരിയായ പ്രധാനാധ്യാപികയ്ക്ക് എതിരെ കുറ്റം ചുമത്തിയത്. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ശനിയാഴ്ചയാണ് സംഭവം. പിറ്റേദിവസം തന്നെ ഗോള്‍പാറ ഹുര്‍കാചുങ്ഗി എംഇ സ്‌കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസ്സയെ ലഖിംപുര്‍ മേഖല പൊലീസ് ചോദ്യം ചെയ്യാനെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാര്‍ക്ക് അതു നല്‍കിയെന്നുമാണ് മാനേജ്മെന്റിന്റെ പരാതി. ചില ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായി. സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായെന്നും മാനേജ്മെന്റിന്റെ പരാതിയില്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img