Wednesday, June 18, 2025

ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ പ്രതീക്ഷ

Must Read

ന്യൂഡല്‍ഹി: യുദ്ധം കാരണം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാതെ യുക്രൈനില്‍ നിന്ന് മടങ്ങിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കാന്‍ കേന്ദ്ര തീരുമാനം. അതേസമയം, കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍പഠനം നടത്തുന്ന കാര്യത്തില്‍ ഇനിയും മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. പഠനത്തിന് ഇവിടെ സൗകര്യം നല്‍കാന്‍ ആവില്ലെന്ന നിലപാടില്‍ തന്നെയാണ് കൗണ്‍സില്‍.

വിദേശത്ത് മെഡിക്കല്‍ബിരുദം പൂര്‍ത്തിയായവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ ടെസ്റ്റാണ് മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ. യോഗ്യത നേടുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണ്. നേരിട്ടുള്ള ക്ലിനിക്കല്‍ പ്രാക്ടീസിന് അവസരം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രാക്ടീസ് ചെയ്യാനാവും. യുക്രൈനില്‍ ജൂണ്‍ 30നോ അതിന് മുമ്പോ കോഴ്‌സ് പൂര്‍്ത്തിയാക്കിയവര്‍ക്കാണ് മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ എഴുതാന്‍ അനുമതി.

കൊവിഡ് കാരണം ചൈനയില്‍ പഠനം മുടങ്ങിയ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇതേ സൗകര്യം ലഭിക്കും. ഇത് ഇപ്രാവശ്യത്തെ പ്രത്യേക ഇളവാണെന്നും ഭാവിയില്‍ ഉണ്ടാവില്ലെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പ് കഴിഞ്ഞവര്‍ക്കാണ് നിലവില്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ എഴുതാന്‍ അനുമതിയുള്ളത്. 18,000 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് യുദ്ധ പശ്ചാത്തലത്തില്‍ തിരിച്ചെത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img