കോഴിക്കോട് :ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും മില്‍മയും സംയുക്തമായി ‘ഈറ്റ് റൈറ്റ് ഫിയസ്റ്റ്’ സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. എം.ആര്‍.ഡി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.
‘ഫോര്‍ട്ടിഫൈഡ് റൈസ് ഇന്‍ ഫുഡ് സേഫ്റ്റിനെറ്റ്‌സ്’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഇന്ത്യന്‍ നോഡല്‍ ഓഫീസര്‍ പി.റാഫി സെമിനാര്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടിഫൈഡ് ആയ പാലും അരിയും ഉപയോഗിച്ച് നിര്‍മിച്ച ഖീര്‍ പങ്കെടുത്തവര്‍ക്കായി വിതരണം ചെയ്തു.
ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, സ്‌കൂള്‍ മിഡ് ഡേ മീല്‍സ് ഓഫീസര്‍ മാര്‍, കച്ചവടക്കാര്‍, റെസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ മേഖലയിലെ പ്രവര്‍ത്തകര്‍ സന്നിഹിതരായി. പരിപാടിയുടെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരം, ഭക്ഷ്യ മേള എന്നിവ നടന്നു.
ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വിനോദ് കുമാര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ രഞ്ജിത് പി ഗോപി, വിമല്‍ സി.എ, രേഷ്മ ടി, എം.ആര്‍.ഡി.എഫ് സി.ഇ.ഒ ജോര്‍ജ് കുട്ടി മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.