കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുകയാണെന്നും ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഇങ്ങനെയൊരു ഹരജി ആരെങ്കിലും നല്‍കുമോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹരജി നല്‍കരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹരജി നല്‍കിയതെന്നും ഇത്തരം കേസുകളില്‍ ഇ പി വൃത്തികെട്ട ഇടപെടലുകള്‍ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഈ കേസില്‍ സി.പി.എം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.