Thursday, June 19, 2025

ഇ ഡിക്ക് വീട്ടിലേക്കു സ്വാഗതം, ഇവിടെ ഒരു ഓഫിസ് തുറക്കാം: പരിഹസിച്ച് തേജസ്വി

Must Read

ന്യൂഡല്‍ഹി: ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആവശ്യമെങ്കില്‍ തന്റെ വീട്ടില്‍ ഒരു ഓഫിസും തുടങ്ങാമെന്ന് തേജസ്വി പരിഹസിച്ചു.ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തേജസ്വിയുടെ പരാമര്‍ശം. ബിജെപി സഖ്യകക്ഷിയായിരുന്ന ജെഡിയുവിന്റെ സഹായത്തോടെ ബിഹാറിലെ ബിജെപി സഖ്യ സര്‍ക്കാരിനെ വീഴ്ത്തി രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് തേജസ്വി.

”എന്റെ വീട്ടില്‍ വന്ന് ഓഫിസ് തുടങ്ങാന്‍ ഞാന്‍ അവരെ ക്ഷണിക്കുകയാണ്. ഇഡി, സിബിഐ, ആദായാനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കെല്ലാം വന്ന്, ആവശ്യമുള്ളിടത്തോളം കാലം ഇവിടെ താമസിക്കാം. എന്തിനാണ് രണ്ട് മാസം കഴിഞ്ഞ് പരിശോധനയ്ക്ക് വരുന്നത്? ഇവിടെത്തന്നെ താമസിച്ച്് റെയ്ഡ് ഉടന്‍ തന്നെ ആരംഭിക്കാം. കേന്ദ്ര ഏജന്‍സികള്‍ ബിജെപി പാര്‍ട്ടി സെല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്’ തേജസ്വി പറഞ്ഞു.

നേരത്തെ, കേന്ദ്ര ഏജന്‍സികളെ ഭയക്കുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചിരുന്നു. തേജസ്വിക്കും പിതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലു യാദവിനും മാതാവ് റാബ്രി ദേവിക്കും എതിരെ നിലവില്‍ സിബിഐ കേസുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img