Saturday, June 21, 2025

ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല: ഡോ. തോമസ് ഐസക്ക്

Must Read

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറല്ലെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഇ.ഡി ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ലെന്നും വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

നാളെ രാവിലെ കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്തകുമാര്‍ ആണ് നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസ് തനിക്ക് കിട്ടിയില്ലെന്നും കിട്ടിയാലും ഹാജരാകില്ലെന്നുമാണ് തോമസ് ഐസക്ക് പ്രതികരിച്ചത്. 2021 മാര്‍ച്ചിലാണ് മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി കേസെടുക്കുന്നത്.

നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തോമസ് ഐസക്ക് ഒഴിഞ്ഞുമാറുകയായിരുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
കിഫ്ബി കടമെടുക്കുന്നത് പ്രധാനമായും മസാല ബോണ്ട് വഴിയാണ്. ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണം. അനുമതിയുണ്ടെന്നായിരുന്നു കിഫ്ബിയുടെ അവകാശവാദം. എന്നാല്‍ കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നാണ് ഇ.ഡി പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img