Thursday, June 19, 2025

ഇ. അഹമദ്: ലോക മലയാളികള്‍ ഉറ്റു നോക്കിയ ഇന്ത്യന്‍ അഭയം: ഡോ. ആസാദ് മൂപ്പന്‍

Must Read

ഷാര്‍ജ: വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍ എക്കാലത്തും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന നേതാവായിരുന്നു ഇ. അഹമദ് എന്ന്  ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: ആസാദ് മൂപ്പന്‍. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു മലയാളി പ്രയാസപ്പെടുന്നു എന്നറിഞ്ഞാല്‍ ഇ. അഹമ്മദ് അതില്‍ ഇട പെട്ടിരിക്കും. അതിനദ്ദേഹത്തിന് പ്രത്യേക ശിപാര്‍ശയോ വ്യക്തി ബന്ധങ്ങളൊ ഒന്നും തന്നെ ആവശ്യമുണ്ടായിരുന്നില്ല. നവാസ് പൂനൂര്‍ എഴുതിയ ‘ ഇ. അഹമദ് മഹനീയം ഒരു കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ: ആസാദ് മൂപ്പന്‍.
  വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും അംബാസഡര്‍മാരും ഹൈക്കമ്മീഷന്‍മാരുമായി ഇത്ര ഉറ്റ സൗഹൃദം പുലര്‍ത്തിയ മറ്റൊരു നേതാവിനെ കാണാനാവില്ല. വടക്കേ ഇന്ത്യന്‍ തെരുവീഥികളില്‍ വര്‍ഗ്ഗീയ കലാപം ആളിപ്പടര്‍ന്നപ്പോള്‍ പൊട്ടി അവിടങ്ങളില്‍ ആദ്യമെത്തിയ ദേശീയ നേതാവ് അഹമദ് ആയിരുന്നുവെന്നും ഡോ: ആസാദ് അനുസ്മരിച്ചു.
യുഎഇ കെഎംസിസി നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ് മാന്‍ അദ്ധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എ പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ: എ. പി. അന്‍വര്‍ അമീന് ആദ്യ കോപ്പി കൈമാറി പ്രകാശനം ചെയ്തു. കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ പുസ്തക പരിചയം നടത്തി. ഡോ: എം. കെ. മുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇ. അഹമ്മദിന്റെ പുത്രി ഡോ: ഫൗസിയ ഷര്‍ഷാദ്, ഡോ: അനീസ് അലി, ലിപി അക്ബര്‍, ഫാത്തിമ തഹ് ലിയ, ഡോ: അര്‍ഷാദ് ഫസല്‍, എം. എ. സുഹൈല്‍, ഹാഷിം വടകര, നൗഷാദ് കാപ്പാട് സംസാരിച്ചു. നവാസ് പൂനൂര്‍ മറുപടി പ്രസംഗം നടത്തി. കെഎംസിസി ദേശീയ ട്രഷറര്‍ നിസാര്‍ തളങ്കര സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img