Sunday, June 22, 2025

ഇഴകള്‍ പൊട്ടുന്ന അവസ്ഥയില്‍ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍

Must Read

കോഴിക്കോട്: കൊവിഡ് കാലത്ത് പതിവിന് വിപരീതമായി ലാഭത്തിലേക്ക് നീങ്ങിയ തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിങ് മില്‍ വീണ്ടും പ്രതിസന്ധിയില്‍. കൊവിഡ് വേളയില്‍ കോട്ടണ്‍ യഥേഷ്ടം ലഭിക്കുകയും അത് നൂലാക്കി മാറ്റി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ കോട്ടണ്‍ ലഭ്യത കുറഞ്ഞതോടെ കമ്പനി വീണ്ടും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. മില്ലിലെ താല്‍ക്കാലിക തൊഴിലാളികളോടും ട്രെയിനികളോടും ഒരാഴ്ച അവധിയെടുക്കാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ഇറക്കി. ഇന്ന് ഒന്നാം ഷിഫ്റ്റ് മുതല്‍ 27ന് മൂന്നാം ഷിഫ്റ്റ് വരെ ജോലിക്ക് ഹാജരാകേണ്ടതില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്.

പൊതുമേഖലയിലെ വ്യവസായ സ്ഥാപനമായ കോട്ടണ്‍മില്‍ ഏറെ ചരിത്രമുള്ള സ്ഥാപനമാണ്. കമ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപ്പിള്ള ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പഴയ പ്രതാപം നഷ്ടമായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഉല്‍പാദനത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.

എന്നാല്‍, ഇപ്പോള്‍ വീണ്ടും കടബാധ്യത കൂടുന്ന നിലയിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 3.85 കോടി രൂപയാണ് നഷ്ടം. തൊഴിലാളികളുടെ പി.എഫ് ഇനത്തില്‍ തൊഴിലുടമ വിഹിതമായി 52.44ലക്ഷവും തൊഴിലാളി വിഹിതമായി 1.34 കോടി രൂപയും നല്‍കാനുണ്ട്. ഇ.എസ്.ഐ വിഹിതമായി പിടിച്ച തുകയില്‍ 2.98 ലക്ഷം രൂപ അടക്കാനുണ്ട്. 11.36 കോടി രൂപ വൈദ്യുതിവകുപ്പിന് നല്‍കാനുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img