കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) ഇ മൊബിലിറ്റിയിലും അനുബന്ധ സാങ്കേതിക വിദ്യകളിലും സഹകരിച്ച് ഗവേഷണം നടത്തുന്നതിനായി ലോകത്തെ പ്രമുഖ ഡിസൈന്‍, ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ എല്‍ക്‌സിയുമായി ധാരണാപത്രം ഒപ്പുവച്ചു.
വിവിധ തരത്തിലുള്ള സ്‌പോണ്‍സര്‍ ചെയ്ത ഗവേഷണ പ്രോജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, വ്യാവസായിക പരിശീലനം, അക്കാദമിക്, വ്യാവസായിക ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം പങ്കിടല്‍ എന്നിവയിലൂടെ വ്യവസായ പ്രൊഫഷണലുകള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആശയ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ധാരണാപത്രം വിഭാവനം ചെയ്യുന്നു.
ഇതിന്റെ ഭാഗമായി, എന്‍ഐടി കോഴിക്കോട് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ.നിഖില്‍ ശശിധരന്റെയും ഡോ. ശ്രീലക്ഷ്മി എം പി യുടെയും നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സി ഇലക്ട്രിക്‌സുമായി ചേര്‍ന്ന് ഇലക്ട്രിക് വെഹിക്കിള്‍ മോട്ടോര്‍ ഡിസൈനിലെ ഈ സെന്ററിന്റെ ആദ്യ പദ്ധതിയും ഇതേ വേദിയില്‍ ഒപ്പുവച്ചു.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി.സി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയും ടാറ്റ എല്‍ക്‌സി വൈസ് പ്രസിഡന്റും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് യൂണിറ്റ് തലവനുമായ എ്രസ് ഷാജുവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.