കോഴിക്കോട്: ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ജെഡിടി ഇസ്്ലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സബ് കലക്ടര്‍ വി ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങില്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സബ് കലക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പരിപാടിയോടനുബന്ധിച്ച് വിദ്യാലയത്തിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതില്‍ പരിശീലനം നല്കി. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) കെ.ഹിമ അധ്യക്ഷത വഹിച്ചു. ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ ശ്രീകുമാര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വിജയന്, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ റോയ് ജോണ്‍, ഇ.എല്‍.സി നോഡല്‍ ഓഫീസര്‍ പി.സി സുനിത എന്നിവര്‍ സംസാരിച്ചു.