മഹീന്ദ്ര ഇന്ത്യന്‍ വാഹനങ്ങളിലെ കരുത്തിന്റെ പ്രതീകം – മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: ഇന്ത്യന്‍ വാഹനശ്രേണിയിലെ കരുത്തിന്റെ പ്രതീകമാണ് മഹീന്ദ്രയുടേതെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോഴിക്കോട് ഫറോക്കിലെ ഇറാം മോട്ടോര്‍സ് ഷോറൂമില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ സ്‌കോര്‍പിയോ എന്‍ പ്രമുഖ വ്യവസായിയും ഗിന്നസ് ബുക്ക് റെക്കോര്‍ഡിനുടമയുമായ ഡോ. ബോബി ചെമ്മണ്ണൂരിനൊപ്പം ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ ചെറുപ്പം മുതല്‍ തന്നെ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന തനിക്ക് മഹീന്ദ്രയുടെ സ്‌കോര്‍പിയോ അടക്കം എല്ലാ വാഹങ്ങളും ഏറെ പ്രിയങ്കരമാണെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സ്‌കോര്പിയോയുടെയും ബോബി ചെമ്മണ്ണൂരിന്റേയും ആരാധകരാല്‍ തിങ്ങി നിറഞ്ഞ ചടങ്ങില്‍ മലബാറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

കേരള മദ്രസ്സാ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍, ഫറോഖ് നഗരസഭാ അധ്യക്ഷന്‍ എന്‍. സി അബ്ദുറസാഖ്, നഗരസഭാ ഉപാധ്യക്ഷന്‍ സുരേഷ് കുമാര്‍, കോഴിക്കോട് എയര്‍പോര്‍ട്ട് കമ്മറ്റി അംഗം ടി പി എം ഹാഷിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫറോഖ് നഗരസഭാ കൗണ്‍സിലര്‍ അന്‍വര്‍, മാധ്യമ പ്രവര്‍ത്തകരായ സി. ആര്‍ രാജേഷ്, നാസര്‍ കാരന്തൂര്‍, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ എം ബഷീര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഇമ്പിച്ചമ്മദ്, അസീസ് മാങ്കാവ്, സി എന്‍ അബ്ദുല്‍ മജീദ്,അനീര്‍ ജാബിര്‍, സുജീഷ്, ഫൈസല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേവനന്ദയുടെ ഗാനങ്ങളും ഗോകുലം ബാന്‍ഡിന്റെ സംഗീതവിരുന്നും ചടങ്ങിന് മാറ്റു കൂട്ടി. മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ എച്ച് ആര്‍ മാനേജര്‍ ജയദേവ്, സര്‍വ്വീസ് ജി എം രതീഷ് എന്നിവരും ദേവനന്ദ രാജേഷിനുള്ള ഉപഹാരം സെയില്‍സ് മാനേജര്‍ അബീഷും സമ്മാനിച്ചു. ജിതേഷ് സ്വാഗതവും ഷക്കീബ് കൊളക്കാടന്‍ നന്ദിയും പറഞ്ഞു. മേഘ അവതാരകയായ ചടങ്ങിന് അഭിലാഷ്, രഞ്ജിത്ത്, നിയാസ്, സനല്‍, അഡ്വ. ഷൈനി, ദിനു, ഹാരിസ്, സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.