Friday, June 20, 2025

ഇരുട്ടിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം; യുവാവ് പിടിയില്‍

Must Read
റോഷന്‍
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ചുമതലയേറ്റ കെ. ടി ശേഖര്‍

പന്നിയങ്കര: കോഴിക്കോട് ടറഫുകള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. മാത്തോട്ടം മോട്ടിമഹലില്‍ റോഷന്‍ (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്‍ഡി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ദിഖ് ന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നടത്തിയ പരിശോധനയില്‍ സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ ഇയാളില്‍ നിന്ന്
പിടിച്ചെടുത്തു.

ഗോവയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകള്‍ അതിര്‍ത്തികടന്നെത്തുന്നതെന്ന് ഡന്‍സാഫിന് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.
മാത്തൊട്ടം സ്വദേശികളായ രണ്ടുപേരെ എംഡിഎംഎ യുമായി ഹോട്ടല്‍മുറിയില്‍ നിന്നും ഡന്‍സാഫ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നഗരത്തിലെ വിവിധ ടറഫുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ റോഷന്‍. രാത്രി കളിക്കാനെന്ന വ്യാജേന ടറഫുകള്‍ക്ക് സമീപത്തെത്തി യുവാക്കളെ വലയിലാക്കുന്നതാണ് രീതി. ഇത്തരത്തില്‍ ലഹരിക്കടിമപ്പെടുത്തിയശേഷം യുവാക്കളെ ലഹരികടത്തുന്നതിനായും ഉപയോഗിക്കാറാണ് പതിവ്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ദിഖ് അന്വേഷണത്തിന് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img