Friday, June 20, 2025

ഇന്ധനക്ഷാമം; എല്‍.പി.ജി ഓട്ടോറിക്ഷക്കാര്‍ ദുരിത ട്രാക്കില്‍

Must Read

കോഴിക്കോട്: എല്‍.പി.ജി ഓട്ടോകള്‍ക്ക് മതിയായ ഇന്ധനം നിറയ്ക്കാന്‍ സംവിധാനില്ലാത്തത് പ്രതിസന്ധിയാകുന്നു. എല്‍.പി.ജി നിറയ്ക്കുന്ന രണ്ടായിരത്തിലേറെ ഓട്ടോകളാണ് നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ഉള്ളത്. ഇവക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുളളത്. നാല് പമ്പുകള്‍ മാത്രം. സരോവരം, കുണ്ടായിത്തോട്, മുക്കം, പയ്യോളി എന്നിവിടിങ്ങളിലാണ് പമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയങ്ങാടിയില്‍ ഒരു പമ്പ് ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ചയായി ഇന്ധനം നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. തൂത്തുക്കുടിയില്‍ നിന്നാണ് ഗ്യാസ് കൊണ്ടുവരുന്നത്. പലപ്പോഴും ഇത് എത്താനുള്ള കാലതാമസമാണ് വിതരണത്തിന് തടസ്സമാകുന്നത്. കഴിഞ്ഞ 13 വര്‍ഷമായി എല്‍.പി.ജി ഓട്ടോകള്‍ നഗരത്തില്‍ സജീവമാണ്. എന്നാല്‍ അന്നു മുതല്‍ തന്നെ ഇന്ധനലഭ്യതയുടെ പ്രശ്‌നവും നിലനില്‍ക്കുന്നു. എല്‍.പി.ജി ലിറ്ററിന് 77.53 രൂപ വരെ ഈടാക്കുന്നുണ്ട്. പല പമ്പുകളിലും പല വിലയാണ്. ഒരു ലിറ്ററിന് 25 കിലോമീറ്റര്‍ വരെ ഓടാം.
ഇന്ധനം നിറയ്ക്കാന്‍ മാത്രം കിലോമീറ്ററുകള്‍ ഓടേണ്ട അവസ്ഥയാണുള്ളത്. വടകര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇതാണ് അവസ്ഥ. സി.എന്‍.ജി വന്നതോടെ എല്‍.പി.ജിക്കാരെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img