കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വിശേഷങ്ങളിലേക്ക് ക്യാമറ തിരിച്ചതിന്റെ സുന്ദരദൃശ്യങ്ങളുമായി വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറയില്‍ ശ്രദ്ധനേടുന്നു. വടക്കന്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഭക്തിയുടെയും വര്‍ണപ്പൊലിമയുടെയും ദൃശ്യചാരുത സമ്മാനിക്കുന്ന തെയ്യം, തിറ എന്നിവയോടൊപ്പം തമിഴ്‌നാട്ടിലെ ആവേശത്തിന്റെയും സാഹസികതയുടെയും പര്യായമായ ജെല്ലിക്കെട്ടും ഫോട്ടോകളില്‍ തെളിയുന്നു. കേരളത്തിന്റെ ഗ്രാമീണത്തനിമയുടെ ഭാഗമായ കാളപ്പൂട്ടിന്റെ ആവേശനിമിഷങ്ങളും വിനോദിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ പുഷ്‌കരമേളയുടെ ആള്‍ക്കൂട്ടവും താര്‍ മരുഭൂമിയിലെ വര്‍ണപ്പൊലിമ കുറഞ്ഞ ഗ്രാമീണജീവിതവും ഫോട്ടോകൡ ഇടം നേടിയിട്ടുണ്ട്. ഡെല്‍ഹി തെരുവുകളിലെ ജീവിതത്തിന്റെ നിമിഷങ്ങളിലേക്കും വാരാണസിയിലെ ഭക്തിസാന്ദ്രതയിലേക്കും ക്യാമറ കടന്നുചെല്ലുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയ രാജ്യസഞ്ചാരത്തിനിടയില്‍ എടുത്ത 68 ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. പ്രദര്‍ശനം പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വിനോദിന്റെ മാതാവ് ലീല വിളക്ക് തെളിയിച്ചു. പ്രദര്‍ശനം 20ന് സമാപിക്കും.