Wednesday, June 18, 2025

വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്ന് തള്ളിയിട്ട മൂന്നു പേര്‍ അറസ്റ്റില്‍

Must Read

മംഗളൂരു:ഇതര സമുദായക്കാരിയായ സഹപാഠിക്കരികിലിരുന്ന് യാത്രചെയ്യുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്ന് പുറത്തേക്ക് തള്ളി മര്‍ദ്ദിച്ചതായി പരാതി.കാര്‍ക്കളയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥി സയ്യദ് റഷീം ഉമര്‍(20) ആണ് അക്രമത്തിനിരയായത്.

കാര്‍ക്കള നിറ്റെയില്‍ നിന്ന് മംഗളൂറുവിലേക്കുള്ള സ്വകാര്യ ബസ് മംഗളൂറു നന്തൂറില്‍ എത്തിയപ്പോഴാണ് സംഭവം.ബസ് തടഞ്ഞ സംഘം അകത്തേക്ക് ഇരച്ചുകയറി റഷീമിനെ വലിച്ച് താഴെയിടുകയായിരുന്നു.റോഡിലിട്ട് കൂട്ടത്തോടെ മര്‍ദ്ദിക്കുന്നത് കണ്ട ട്രാഫിക് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മംഗളൂരു കദ്രി പൊലീസ് കേസെടുത്തു.
റാഷിമിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.എം.മുത്തു(18),പി.പ്രകാശ്(21),കെ.രാകേശ്(23) എന്നിവരാണ് അറസ്റ്റിലായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img