Thursday, June 19, 2025

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം മനസ്സിലാക്കാന്‍ ചങ്ങാതി പദ്ധതിക്കു തുടക്കം

Must Read

വടകര: ഇതരസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ചങ്ങാതി പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കമായി. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍ അധ്യക്ഷത വഹിച്ചു.

വിവിധ ക്ലാസ്സുകളില്‍ നിന്നായി നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. മനുഷ്യാവകാശങ്ങളും കേരള സമൂഹത്തിന്റെയും ഇന്ത്യന്‍ സംസകാരത്തിന്റെയും സവിശേഷതകളും പരിചയപ്പെടുത്തുന്ന ഹമാരി മലയാളം സാക്ഷരതാപാഠപുസ്തകം ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികവുത്സവം എന്ന പേരില്‍ പഠന നിലവാരം പരിശോധിച്ച് സാക്ഷരത സര്‍ട്ടിഫിക്കറ്റ് നല്‍കും.

വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വനജ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു പ്രേമന്‍, പി.വിജയി, പി. സജീവ് കുമാര്‍, എ.പി.പ്രജിത, നഗരസഭാ റവന്യു ഓഫീസര്‍ ജി.പി. ഉദയകുമാര്‍, നോഡല്‍ പ്രേരക് എം.ഷാജി സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img