കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലേമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ 13ന് മലയോരമേഖലയില്‍ ഹര്‍ത്താല്‍ നടത്തും. മലയോരമേഖലയിലെ പഞ്ചായത്തുകളായ നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടത്തുക. ഇതിന് പുറമെ താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ മലയോരമേഖലകളിലുമാണ് ഹര്‍ത്താല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ഇടതുമുന്നണി ജില്ലാ മുക്കം മുഹമ്മദ് അറിയിച്ചു.